Kerala
കെപിസിസി യോഗം കഴിഞ്ഞ് മടങ്ങിയ എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരുക്ക്

എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തിൽ പരുക്കേറ്റു. ഇന്ന് രാവിലെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം.
മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിന് ഒടിവുണ്ട്.
വാഹനമോടിച്ച ഡ്രൈവർക്കും പരുക്കേറ്റു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ് തിരുവനന്തുപുരത്ത് നിന്നും മടങ്ങുന്നതിനിടെയാണ് അപകടം.
The post കെപിസിസി യോഗം കഴിഞ്ഞ് മടങ്ങിയ എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരുക്ക് appeared first on Metro Journal Online.