ചെക്ക് കേസ്: രാം ഗോപാൽ വർമക്ക് മൂന്ന് മാസം തടവുശിക്ഷ; അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ചു

ചെക്ക് കേസിൽ സംവിധായകൻ രാം ഗോപാൽ വർമക്ക് മൂന്ന് മാസം തടവുശിക്ഷ. ഏഴ് വർഷം പഴക്കമുള്ള കേസിൽ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് സംവിധായകനെ ശിക്ഷിച്ചത്. കേസിൽ രാംഗോപാൽ വർമയെ അറസ്റ്റ് ചെയ്യാൻ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
വിധി പറയുമ്പോൾ രാം ഗോപാൽ വർമ കോടതിയിൽ ഹാജരായിരുന്നില്ല. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ 138ാം സെക്ഷൻ പ്രകാരമാണ് രാം ഗോപാൽ വർമയെകോടതി ശിക്ഷക്കാരനായി കണ്ടെത്തിയത്. മൂന്ന് മാസത്തിനുള്ളിൽ 3.72 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
നഷ്ടപരിഹാരം നൽകാത്ത പക്ഷം മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2018ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാൽ വർമക്കെതിരെ കോടതിയെ സമീപിച്ചത്.
The post ചെക്ക് കേസ്: രാം ഗോപാൽ വർമക്ക് മൂന്ന് മാസം തടവുശിക്ഷ; അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ചു appeared first on Metro Journal Online.