Gulf

വെസ്റ്റ് ബാങ്കിലെ ജെനീമിലെ ഇസ്രായേല്‍ ആക്രമണത്തെ യുഎഇ അപലപിച്ചു

അബുദാബി: നീണ്ട നാളത്തെ യുദ്ധത്തിന് അറുതിയായി ഇസ്രായേലിനും ഹമാസിനും ഇടയില്‍ ഞായറാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും വെസ്റ്റ്ബാങ്കിലെ ജെനീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലുള്ള ജനീമിലെ ക്യാമ്പിന് നേരെയാണ് ഇസ്രായേല്‍ ഏകപക്ഷീയമായി വ്യാഴാഴ്ച ആക്രമണം അഴിച്ചുവിട്ടത്.

രാജ്യം എല്ലാവിധ ആക്രമണ പ്രവര്‍ത്തനങ്ങളെയും തള്ളിക്കളയുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലിന്റെ പരസ്യമായ വെടിനിര്‍ത്തല്‍ ലംഘന നടപടികളില്‍ രാജ്യാന്തര സമൂഹം തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണം. ഇനിയും ആക്രമണം തുടരുന്നതും മനുഷ്യര്‍ മരിച്ചുവീഴുന്നതും ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണം. രാജ്യാന്തര നിയമങ്ങളുടെയും സന്ധികളുടെയും അടിസ്ഥാനത്തില്‍ ഗാസയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നും യുഎഇ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button