സംവിധായകൻ ഷാഫിയുടെ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ടചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 16നാണ് ഷാഫിയെ കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
അർബുദരോഗ ബാധിതനായിരുന്നു ഷാഫി. തലയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. എംവി ഗോവിന്ദൻ, മമ്മൂട്ടി അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ടു.
ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിലുണ്ട്. സാധ്യമായ എല്ലാ ചികിത്സയിലും നൽകുമെന്ന് ബി ഉണ്ണികൃഷ്ണൻ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി
The post സംവിധായകൻ ഷാഫിയുടെ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ appeared first on Metro Journal Online.