ഷാഫിയുടെ കബറടക്കം അല്പസമയത്തിനുള്ളില് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍

മലയാളത്തിന്റെ പ്രിയ സംവിധായകന് ഷാഫിയുടെ കബറടക്കം അല്പസമയത്തിനുള്ളില് നടക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ ആണ് കബറടക്കം. കൊച്ചി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച പൊതുദര്ശനത്തില് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര് എത്തി.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രി 12.25 ഓടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ 16നാണ് അദ്ദേഹം ചികിത്സ തേടിയത്. മസ്തിഷ്ക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനത്തെ ചിത്രം.
The post ഷാഫിയുടെ കബറടക്കം അല്പസമയത്തിനുള്ളില് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ appeared first on Metro Journal Online.