അല്‍ ജൗഫിലേക്ക് സന്ദര്‍ശന പ്രവാഹം

റിയാദ്: വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെ വികസന കേന്ദ്രമെന്ന നിലയില്‍ പ്രശസ്തമായ അല്‍ ജൗഫ് മേഖലയിലേക്ക് സന്ദര്‍ശന പ്രവാഹം. അല്‍ ജൗഫിലെ നിരവധിയായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ക്യാംപിങ് മേഖലകളിലേക്കുമാണ് ശൈത്യകാലം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ ധാരാളമായി എത്തുന്നത്. ഹദീബ് ദേശീയോദ്യാനം, ലൈജ് ദേശീയോദ്യാനം, അല്‍ അത്തത്ത്, അല്‍ യതിമ, അല്‍ റാസിഫ്, അല്‍ മഹ്ത, റാഹിയ തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്.
മേഖലയെ അടുത്തറിയാനുളള കാല്‍നട സവാരിയാണ് ഇതില്‍ പ്രധാനം. കാടുകളിലെ സുഗന്ധമുള്ള സസ്യങ്ങളെ കണ്ടെത്തി ശേഖരിക്കല്‍, മരുഭൂമിയെ അടുത്തറിയാനുള്ള യാത്രകള്‍ തുടങ്ങിയവയെല്ലാം നടക്കുന്നു. താമസത്തിനുള്ള ടെന്റും ഭക്ഷ്യവസ്തുക്കളുമെല്ലാം കരുതിയാണ് സഞ്ചാരികള്‍ മരുഭൂ അനുഭവം തേടി പ്രവഹിക്കുന്നത്. ശൈത്യകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. മക്‌നാന്‍, ദിദാന്‍, ലാവെന്‍ഡര്‍, ജഹഖ്, ബഹ് വായന്‍, ബട്ടര്‍കപ്പ് തുടങ്ങിയ സസ്യങ്ങളാല്‍ സമ്പന്നമായ നിബിഢമായ പ്രദേശമാണിത്.
The post അല്‍ ജൗഫിലേക്ക് സന്ദര്‍ശന പ്രവാഹം appeared first on Metro Journal Online.