Kerala

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം

വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാരത്ത് വച്ച് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

എംപി മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും മണ്ഡലത്തില്‍ എത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അതേസമയം, രാധയുടെ വീട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി കുടുംബവുമായി സംസാരിച്ചു.

കൽപ്പറ്റയിൽ കലക്‌ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും. തുടർന്ന് യുഡിഎഫ് മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം തിരികെ ഡൽഹിക്ക് പോകും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് യുഡിഎഫ് മലയോര ജാഥ നയിക്കുന്നത്.

മാനന്തവാടി പഞ്ചാരകൊല്ലിയിൽ ആദിവാസി യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വനംവകുപ്പ് താത്കാലിക വാച്ചർ ആയ അച്ഛപ്പൻ്റെ ഭാര്യ രാധയാണ് കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോവുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ വച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്.

ജനവാസ മേഖലയിൽ നിന്ന് മാറി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വനഭാഗത്തായാണ് ആക്രമണം ഉണ്ടായത്. പരിശോധനയ്ക്ക് പോയ തണ്ടർബോൾട്ട് അംഗങ്ങളാണ് പാതി ഭക്ഷിച്ച നിലയി ലുള്ള മൃതദേഹം കണ്ടത്. ഇതിനുപിന്നാലെ നാട്ടുകാര്‍ വലിയ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. ശേഷം കടുവയെ പിടികൂടാനും വെടിവച്ച് കൊല്ലാനും അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ നരഭോജി കടുവ ചത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button