Gulf

പുതിയ മാധ്യമ നിയമം അവസാനഘട്ടത്തിലെന്ന് കുവൈറ്റ് മന്ത്രി

കുവൈറ്റ് സിറ്റി: രാജ്യത്തെ മാധ്യമങ്ങള്‍ക്കായുള്ള പുതിയ മാധ്യമ നിയമം അതിന്റെ അവസാനഘട്ടത്തിലാണെന്ന് കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ മുത്തൈരി വെളിപ്പെടുത്തി. ഉത്തരവാദ മാധ്യമപ്രവര്‍ത്തനവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാനാണ് നിയമം കൊണ്ടുവരുന്നത്. അധികം വൈകാതെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാവും.

മാധ്യമപ്രവര്‍ത്തനത്തിന് ആവശ്യമായ ഇടം ഒരുക്കാനാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. അറബ് ക്യാപിറ്റല്‍ ഓഫ് കള്‍ചര്‍ ആന്റ് മീഡിയ 2025ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടാത്ത വിധത്തില്‍ മാധ്യമപ്രവര്‍ത്തനത്തെ പുനര്‍നിര്‍വചിക്കാനാണ് നിയമം കൊണ്ടുവരുന്നത്. രണ്ട് കേസുകളില്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവും പിഴയും ശിക്ഷയായി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. അത് യാതൊരു വിധത്തിലും ഒഴിവാക്കാന്‍ സാധിക്കാത്ത ഘട്ടത്തിലാണ്. പ്രവാചകനെ അപമാനിക്കുക, ഭരണകൂടത്തിന്റെ മാനം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രസീദ്ധീകരിക്കുക എന്നിവയാണിവയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button