Kerala
കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിലെ ഇരിക്കൂറില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസുകാരന് മുഹമ്മദ് ഷാമില്‍ (15) ആണ് മരിച്ചത്. ആയിപ്പുഴ ഷാമില്‍ മന്‍സിലില്‍ ഔറംഗസീബ്-റഷീദ ദമ്പതികളുടെ മകനാണ്. ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷാമില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയിരുന്നു. കൂട്ടുകാരോടൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഒഴുക്കില്‍പെട്ട ഷാമിലിനെ മീന്‍പിടുത്തക്കാരും നാട്ടുകാരും കൂടി രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
The post കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം appeared first on Metro Journal Online.