പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായി

പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലാണ് ജയചന്ദ്രൻ ഹാജരായത്. നേരത്തെ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കും വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രിം കോടതി നിർദേശിച്ചിരുന്നു.
അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ചോദ്യം ചെയ്യലിന് ഹാജരായത്. നടന്റെ വാദം അംഗീകരിച്ചായിരുന്നു ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. ഹർജി അടുത്ത മാസം 28ലേക്ക് പരിഗണിക്കാനും മാറ്റിയിരുന്നു
നേരത്തെ ഹൈക്കോടതിയിൽ നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും ഇത് തള്ളി. പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
The post പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായി appeared first on Metro Journal Online.