തെലങ്കാനയിൽ യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം

തെലങ്കാനയിലെ നല്ലഗൊണ്ടയിൽ കനാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലയാളി യുവാവാണ് കൊല്ലപ്പെട്ടതെന്ന് സംശയമുള്ളതായി തെലങ്കാന പോലീസ് അറിയിച്ചു. തെലങ്കാന നല്ലഗൊണ്ടെ ഗുറംപോടുള്ള കനാൽ കരയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്
ഈ മാസം 18നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം കനാലിൽ ഉപേക്ഷിച്ചതെന്നാണ് സംശയം. യുവാവ് ധരിച്ച ഷർട്ടിന്റെ സ്റ്റൈൽ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഈ സ്‌റ്റൈൽ കോഡിലുള്ള ഷർട്ട് വിറ്റത് കേരളത്തിൽ മാത്രമാണെന്ന് ഷർട്ട് കമ്പനി പോലീസിന് വിവരം നൽകിയിരുന്നു
കമ്പനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചത് മലയാളിയാണെന്ന വിവരത്തിലേക്ക് പോലീസ് എത്തിയത്. യുവാവ് ആരെന്ന് കണ്ടെത്തുന്നതിന് വേണ്ടിയും തുടർന്നുള്ള അന്വേഷണത്തിനായും കേരളാ പോലീസിന്റെ സഹായവും തെലങ്കാന പോലീസ് തേടിയിട്ടുണ്ട്.
The post തെലങ്കാനയിൽ യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം appeared first on Metro Journal Online.