രണ്ട് വയസുകാരിയുടെ കൊലപാതകം: അമ്മയെയും പ്രതി ചേർക്കും, നിർണായകമായി വാട്‌സാപ്പ് ചാറ്റ്

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പോലീസ് പറയുന്നു. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചതായും സൂചനയുണ്ട്
നേരത്തെ കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാർ സമ്മതിച്ചിരുന്നു. എന്നാൽ എന്തിനാണ് കൊല നടത്തിയതെന്ന കാര്യം വ്യക്തമാക്കാൻ ഹരികുമാറിന് സാധിച്ചിട്ടില്ല. ഇതോടെയാണ് ഹരികുമാർ മറ്റാരെയൊ സംരക്ഷിക്കുന്നതായി പോലീസിന് സംശയം തോന്നിയതും ശ്രീതുവുമായുള്ള ചാറ്റ് പരിശോധിച്ചതും
ഭർത്താവ് ശ്രീജിത്തിനൊപ്പമാണ് കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നാണ് ശ്രീതു ആദ്യം നൽകിയ മൊഴി. എന്നാൽ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടി എന്നായിരുന്നു മൊഴി. അയൽവാസികളുടെ മൊഴികളിൽ നിന്ന് ശ്രീതു പറയുന്നതിൽ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയം സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ രാവിലെ 8യ15ഓടെ കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് ലഭിച്ചത്.
The post രണ്ട് വയസുകാരിയുടെ കൊലപാതകം: അമ്മയെയും പ്രതി ചേർക്കും, നിർണായകമായി വാട്‌സാപ്പ് ചാറ്റ് appeared first on Metro Journal Online.