National

കേന്ദ്ര ബജറ്റ് പ്രകാരം വില കൂടുന്നതും കുറയുന്നതും എന്തൊക്കെ; ഒറ്റനോട്ടത്തിൽ

കസ്റ്റംസ് തീരുവയിൽ അടക്കം നിരവധി മാറ്റങ്ങളാണ് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. വിവിധ മേഖലകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മരുന്ന് മുതൽ വ്യാവസായിക വസ്തുക്കൾക്ക് വരെ വിലക്കുറവുണ്ട്. അതുപോലെ വില വർധിച്ചവയുമുണ്ട്

വില കുറയുന്നവ

മൊബൈൽ ഫോൺ
കാൻസർ, അപൂർവ രോഗങ്ങൾക്കുള്ള 36 മരുന്നുകൾ
കാരിയർ-ഗ്രേഡ് ഇഥർനെറ്റ് സ്വിച്ചുകൾ
അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിൽ നിന്ന് കോബോൾട്ട് ഉത്പന്നം, എൽഇഡി, എൽസിഡി, സിങ്ക്, ലിഥിയം-അയൺ ബാറ്ററി സ്‌ക്രാപ്പ്,
മെഡിക്കൽ ഉപകരണങ്ങൾ
കപ്പലുകൾ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വർഷത്തേക്ക് കൂടി ഒഴിവാക്കി
സമുദ്ര ഉത്പന്നങ്ങൾ
കരകൗശല ഉത്പന്നങ്ങൾ
വെറ്റ് ബ്ലൂ ലെതറിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് പൂർണമായും ഒഴിവാക്കി

വില കൂടുന്നവ

ഇന്ററാക്ടീവ് ഫ്‌ളാറ്റ് പാനൽ ഡിസ്‌പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 20 ശതമാനമായി ഉയർത്തി
നെയ്ത തുണിത്തരങ്ങൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button