ഇടുക്കിയിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 22കാരന് 25 വർഷം തടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ

ഇടുക്കിയിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരന് 25 വർഷം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി ബൈസൺവാലി കാക്കാക്കട സ്വദേശി അജയഘോഷിനെയാണ് ഇടുക്കി പൈനാവ് കോടതി ശിക്ഷിച്ചത്.
പെൺകുട്ടിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേഷം രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് കേസ്. പിഴ ഒടുക്കുന്ന തുക അതിജീവിതക്ക് നൽകണം. അല്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം
2021 രാജക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 17 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
The post ഇടുക്കിയിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 22കാരന് 25 വർഷം തടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ appeared first on Metro Journal Online.