National

ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ സാക്കിയ ജഫ്രി അന്തരിച്ചു

ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. ഗുജറാത്ത് വംശഹത്യക്കിടെ ഹിന്ദുത്വ ഭീകരര്‍ ക്രൂരമായി കൊന്ന മുന്‍ കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയായ സാക്കിയ ഇരകള്‍ക്ക് വേണ്ടി രാപ്പകല്‍ ഭേദമില്ലാതെ പ്രയത്‌നിച്ചിരുന്നു.

‘മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ വെറും മുപ്പത് മിനിറ്റ് മുമ്പ് അന്തരിച്ചുവെന്ന്’ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദാണ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.

2002ല്‍ ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെച്ചായിരുന്നു മറ്റ് 68 പേര്‍ക്കൊപ്പം ഇസ്ഹാന്‍ ജാഫ്രി കൊല്ലപ്പെടുന്നത്. ഇതിന് ശേഷം, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുജറാത്ത് വംശഹത്യയില്‍ പങ്കുണ്ടെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം എന്നുമാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയതോടെയാണ് സാക്കിയ ജാഫ്രി ശ്രദ്ധനേടുന്നത്.

ഈ പോരാട്ടം എന്റെ ഭര്‍ത്താവിന് വേണ്ടി മാത്രമുള്ളതല്ല, മോദി തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ച ആയിരകണക്കിന് മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള അവസാന ശ്രമം കൂടിയാണ്’ എന്നായിരുന്നു നിയമ പോരാട്ടത്തെക്കുറിച്ചുള്ള സാക്കിയയുടെ പ്രതികരണം. ?ഗുല്‍ബര്‍?ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് സാക്കിയ അടക്കം നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നായിരുന്നു. പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അന്വേഷക സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ സാക്കിയ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അപ്പീല്‍ തള്ളിയിരുന്നു.

The post ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ സാക്കിയ ജഫ്രി അന്തരിച്ചു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button