കുംഭമേള ദുരന്തം: ഗൂഢാലോചനയുണ്ടായോയെന്ന് പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

പ്രയാഗ്‌രാജ് : കുംഭമേള ദുരന്തത്തില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. 30 പേര്‍ മരിക്കാനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുമിടയായ തിക്കും തിരക്കും ആരെങ്കിലും ബോധപൂര്‍വം സൃഷ്ടിച്ചതാണോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
കുംഭമേളയില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നതില്‍ യു പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍, ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നത്.
തിക്കും തിരക്കും ഉണ്ടാകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ബോധപൂര്‍വം തിരക്കുണ്ടാക്കിയതാണോ എന്ന സംശയത്തിലാണ് സര്‍ക്കാര്‍.
The post കുംഭമേള ദുരന്തം: ഗൂഢാലോചനയുണ്ടായോയെന്ന് പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം appeared first on Metro Journal Online.