Kerala
സംസ്ഥാന പോലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ നീക്കി

സംസ്ഥാന പോലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റി. പകരം ചുമതല എഡിജിപി എസ് ശ്രീജിത്തിന് നൽകി. പോലീസ് ഇൻസ്പെക്ടർ റാങ്കിൽ ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് നടപടി
രണ്ട് ബോഡി ബിൽഡിംഗ് താരങ്ങളെ പോലീസ് ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതിൽ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി നിയമനം നടത്തണമെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു
നേരത്തെ സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കിയാണ് ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് എന്നുതരത്തിലുള്ള വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് അജിത് കുമാറിനെ കായിക ചുമതലയിൽ നിന്ന് നീക്കിയത്.
The post സംസ്ഥാന പോലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ നീക്കി appeared first on Metro Journal Online.