നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു, ജയിലിലേക്ക് മാറ്റി

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു. ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കൊലപാതകത്തിൽ ഒരു കുറ്റബോധവുമില്ലെന്ന് ചെന്താമര പറഞ്ഞു. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരെയാണ് കൊലപ്പെടുത്തിയത്. തന്റെ മകളെ വേണ്ട രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞില്ലെന്നും വീടുണ്ടാക്കിയിട്ട് അതിൽ കയറി താമസിക്കാൻ പോലും പറ്റിയില്ലെന്നും ചെന്താമര പറഞ്ഞു
അയൽവാസിയായ പുഷ്പയെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ചെന്താമര മൊഴി നൽകിയിരുന്നു. തന്റെ കുടുംബം തകരാൻ പുഷ്പയും പ്രധാന കാരണക്കാരിയായിരുന്നു. തനിക്കെതിരെ പോലീസിൽ നിരന്തരം പരാതി നൽകിയതിലും പുഷ്പക്ക് പങ്കുണ്ട്
പുഷ്പയെ കൊല്ലാതെ വിട്ടതിൽ മാത്രമാണ് നിരാശയുള്ളത്. ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ പുഷ്പ രക്ഷപ്പെട്ടെന്നും ചെന്താമര പോലീസിനോട് പറഞ്ഞിരുന്നു.
The post നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു, ജയിലിലേക്ക് മാറ്റി appeared first on Metro Journal Online.