ക്രിസ്മസ്-ന്യൂ ഇയർ ബംബർ നറുക്കെടുത്തു; ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയ്ക്ക് 20 കോടി രൂപയാണ് ലഭിക്കുന്നത്. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് ഓരോ കോടി രൂപ വീതമാണ് ലഭിക്കുന്നത്.
രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം)
XG 209286, XC 124583, XE 589440, XD 578394, XD 367274,
XH 340460, XE 481212, XD 239953, XK 524144, XK 289137,
XC 173582, XB 325009, XC 315987, XH 301330, XD 566622,
XE 481212, XD 239953, XB 289525, XA 571412, XL 386518
400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. 50 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്.
The post ക്രിസ്മസ്-ന്യൂ ഇയർ ബംബർ നറുക്കെടുത്തു; ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന് appeared first on Metro Journal Online.