Kerala
ഇടുക്കി ചിന്നാർ വന്യജീവി സങ്കേതത്തിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ ചമ്പക്കാട്ടിൽ വിമൽ(57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം.
ഫയർ ലൈൻ ഇടാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഫയർ ലൈൻ ഇടാനായി കാട്ടിൽ പോയത്.
രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. മറ്റാർക്കും പരുക്കുകളില്ലെന്നാണ് വിവരം. വിമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post ഇടുക്കി ചിന്നാർ വന്യജീവി സങ്കേതത്തിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു appeared first on Metro Journal Online.