ആരോഗ്യ മേഖലക്ക് 10,431.73 കോടി; കാരുണ്യക്ക് ആദ്യ ഘട്ടമായി 700 കോടി

2025-26 വർഷത്തിൽ ആരോഗ്യമേഖലക്ക് 10,431.73 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്നത് കേരളമാണ്. 38,128 കോടി രൂപ ആരോഗ്യമേഖലക്കായി ഇതുവരെ ചെലവാക്കിയെന്ന് മന്ത്രി അറിയിച്ചു
2025-26 വർഷം 10,431.73 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്ക് 3967.3 കോടി രൂപ സർക്കാർ നൽകി
ബജറ്റിൽ നീക്കിവെച്ച തുകയേക്കാൾ അധിക തുകയാണ് സർക്കാർ കാരുണ്യ പദ്ധതിക്കായി നൽകുന്നത്. 2025-26 വർഷത്തിൽ ഈ കാരുണ്യ പദ്ധതിക്ക് ആദ്യഘട്ടമായി 700 കോടി നീക്കിവെക്കുന്നതായും മന്ത്രി അറിയിച്ചു.
The post ആരോഗ്യ മേഖലക്ക് 10,431.73 കോടി; കാരുണ്യക്ക് ആദ്യ ഘട്ടമായി 700 കോടി appeared first on Metro Journal Online.