Kerala
എഎസ്ഐക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ കല്ലേറ്, തലയ്ക്ക് ഏഴ് തുന്നൽ; പ്രതി പിടിയിൽ

തൃക്കാക്കരയിൽ എഎസ്ഐക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം. എഎസ്ഐ ഷിബിക്ക് ആക്രമണത്തിൽ പരുക്കേറ്റു. സംഭവത്തിൽ ഹിമാചൽപ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് പിടികൂടി.
ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരമറിഞ്ഞാണ് എഎസ്ഐയും സംഘവും സ്ഥലത്ത് എത്തിയത്. ഇതിന് പിന്നാലെ അക്രമി കല്ലെടുത്ത് എഎസ്ഐക്ക് നേരെ എറിയുകയായിരുന്നു
കല്ലേറ് കൊണ്ട് എഎസ്ഐയുടെ തല പൊട്ടി. തലയ്ക്ക് ഏഴ് തുന്നലുണ്ട്. ഉദ്യോഗസ്ഥനെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
The post എഎസ്ഐക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ കല്ലേറ്, തലയ്ക്ക് ഏഴ് തുന്നൽ; പ്രതി പിടിയിൽ appeared first on Metro Journal Online.