Kerala
മണ്ണാർക്കാട് തെങ്കരയിൽ ട്രാവലർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; പത്ത് പേർക്ക് പരുക്ക്

മണ്ണാർക്കാട് തെങ്കര ആനമൂളിയിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ യാത്രക്കാരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രക്കാർ അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശികളാണ്. ജെല്ലിപ്പാറയിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്. ചുരമിറങ്ങി മേലേ ആനമൂളിയിലെത്തിയപ്പോൾ വാഹനം താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. നാട്ടുകാരാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്.
The post മണ്ണാർക്കാട് തെങ്കരയിൽ ട്രാവലർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; പത്ത് പേർക്ക് പരുക്ക് appeared first on Metro Journal Online.