Kerala
കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു; വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിൽ

കൊടുങ്ങല്ലൂർ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. അതിഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തിനെയാണ്(53) മകൻ മുഹമ്മദ്(24) ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു.
The post കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു; വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിൽ appeared first on Metro Journal Online.