ദൃഷാനയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്; പ്രതി കോയമ്പത്തൂരിൽ പിടിയിൽ

വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ വാഹനമിടിച്ച് കോമയിലാക്കിയ സംഭവത്തിൽ പ്രതി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ വിമാനത്താവളത്തിൽ വെച്ച് പിടികൂടുകയായിരുന്നു. വടകരയിൽ നിന്നുള്ള പോലീസ് സംഘത്തിന് ഇയാളെ കൈമാറും
2024 ഫെബ്രുവരി 17ന് ദേശീയപാത ചേറോട് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ ദൃഷാന കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമയിൽ തുടരുകയാണ്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്
അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം ഒമ്പത് മാസത്തിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്.. മാർച്ച് 14ന് പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ഇൻഷുറൻസ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
The post ദൃഷാനയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്; പ്രതി കോയമ്പത്തൂരിൽ പിടിയിൽ appeared first on Metro Journal Online.