Gulf
നീന്തൽ കുളത്തിൽ വീണ് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു

ഷാർജ: ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ കാൽവഴുതി നീന്തൽ കുളത്തിൽ വീണ് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു.
കോഴഞ്ചേരി കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകൻ ജോവ ജോൺസൺ തോമസ് (20) ആണ് ദാരുണമായി മരിച്ചത്. ഷാർജയിലെ ഓയിൽ കമ്പനിയിൽ കെമിക്കൽ ലാബ് അസിസ്റ്റന്റ് ആയി യുവാവ് 9 മാസം മുൻപാണ് യുഎഇയിൽ എത്തിയത്.
ജോൺസൺ കഴിഞ്ഞ കുറേ വർഷമായി ഫുജൈറയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയുമായി കഴിഞ്ഞു വരികയാണ്.