Kerala

കിഫ്ബിയിൽ സിഎജി ഓഡിറ്റ് നടക്കുന്നുണ്ട്; വരവുചെലവ് കണക്കുകളും സുതാര്യമാണെന്ന് മുഖ്യമന്ത്രി

കിഫ്ബിക്കെതിരായ പ്രതിപക്ഷ വിമർശനത്തെ ചെറുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തി. കിഫ്ബിയുടെ നേട്ടങ്ങൾ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതിൽ അതിശയമില്ല. കിഫ്ബി തറവാട്ട് സ്വത്തല്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

കിഫ്ബിയിൽ സിഎജി ഓഡിറ്റ് അടക്കം എല്ലാം നടക്കുന്നുണ്ട്. വരവുചെലവ് കണക്കും പദ്ധതി രേഖകളും സുതാര്യമാണ്. പൊതുമരാമത്തിന്റെ കിഫ്ബി പദ്ധതികളെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്. കിഫ്ബി നടപ്പാക്കുന്ന പൊതുമരാമത്ത് പദ്ധതികൾ വൈകുന്നു എന്ന ആക്ഷേപം ശരിയല്ല

പലവിധ തടസ്സങ്ങൾ മറികടന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്. യൂസർഫീ വരുമാനത്തിൽ നിന്ന് വരുമാനദായകമാക്കിയാൽ കേന്ദ്ര വാദങ്ങളെ മറികടക്കാമെന്നും മുഖ്യമന്ത്രി പഞ്ഞു. വായ്പകൾ കൃത്യസമയത്ത് തിരിച്ചടച്ച് ക്രഡിറ്റ് സ്‌കോർ ഉയർത്തിയ സ്ഥാപനമാണ് കിഫ്ബിയെന്നും മുഖ്യമന്ത്രി പറഞ്ഞു

The post കിഫ്ബിയിൽ സിഎജി ഓഡിറ്റ് നടക്കുന്നുണ്ട്; വരവുചെലവ് കണക്കുകളും സുതാര്യമാണെന്ന് മുഖ്യമന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button