പത്തനംതിട്ടയിൽ 13കാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ

പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു. അമ്മയെയും റാന്നി സ്വദേശിയായ ആൺസുഹൃത്ത് ജയ്മോനെയും അറസ്റ്റ് ചെയ്തു. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
2024 സെപ്റ്റംബറിൽ ആണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വച്ച് പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിപ്രകാരമായിരുന്നു കേസ്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയമോനും കർണാടകത്തിലേക്ക് മുങ്ങിയിരുന്നു.
ഒന്നും രണ്ടും പ്രതികൾ ഒളിവിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം മംഗലാപുരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം കാളികാവ് പോലീസ് സ്റ്റേഷനിൽ ജയ്‌മോന്റെ പേരിൽ കൊലക്കേസ് ഉണ്ടെന്നും അടിമാലി, മൂന്നാർ, മണിമല, വെള്ളത്തൂവൽ, ബാലരാമപുരം എന്നിവിടങ്ങളിൽ പോക്സോ ഉൾപ്പടെയുള്ള കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും പോലീസ് അറിയിച്ചു
The post പത്തനംതിട്ടയിൽ 13കാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ appeared first on Metro Journal Online.