തമിഴ്നാട്ടിൽ അനധികൃത മദ്യവിൽപ്പന എതിർത്ത രണ്ട് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി

തമിഴ്നാട് മലിയാലുതുറൈയിൽ മദ്യവിൽപ്പന എതിർത്തതിന് രണ്ട് യുവാക്കളെ കുത്തിക്കൊന്നു. എൻജിനീയറിംഗ് വിദ്യാർഥിയായ ഹരിശക്തി(20), സുഹൃത്ത് ഹരീഷ്(25) എന്നിവരാണ് കൊല്ലപ്പെട്ടത്. അനധികൃത മദ്യവിൽപ്പന സംഘവുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു
ഇന്നലെ മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ഒരാളാണ് പ്രതികളിലൊന്ന്. അനധികൃത മദ്യവിൽപ്പനയെ കുറിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചാണ് കൊലപാതകം. മയിലാടുതുറൈ മുട്ടം നോർത്ത് റോഡ് പ്രദേശത്താണ് സംഭവം
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് പോലീസ് റെയ്ഡ് നടത്തി മദ്യം പിടിച്ചെടുക്കുകയും രാജ്കുമാർ എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. മൂവേന്തൻ, തങ്കദുരൈ എന്നിവരെ കൂട്ടിയാണ് രാജ്കുമാർ യുവാക്കളെ ആക്രമിച്ചത്.
The post തമിഴ്നാട്ടിൽ അനധികൃത മദ്യവിൽപ്പന എതിർത്ത രണ്ട് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി appeared first on Metro Journal Online.