Kerala
ചാലക്കുടി മാർക്കറ്റിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; പോലീസ് ലാത്തി വീശി

ചാലക്കുടിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം. ഇന്നലെ രാത്രി എട്ടരയോടെ ചാലക്കുടി പച്ചക്കറി മാർക്കറ്റിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.
സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് ലാത്തി വീശിയാണ് എല്ലാവരെയും വിരട്ടിയോടിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിതി ശാന്തമായത്.
നാട്ടുകാർ ഇടപെട്ടിട്ടും അടി നിർത്തിയിരുന്നില്ല. പിന്നീടാണ് പോലീസിനെ വിളിച്ചത്. കഴിഞ്ഞ ദിവസം ബാൻഡ് സെറ്റിനിടെ ഉണ്ടായ അടിയുടെ തുടർച്ചയാണ് മാർക്കറ്റിലെ സംഘർഷമെന്നാണ് വിവരം.
The post ചാലക്കുടി മാർക്കറ്റിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; പോലീസ് ലാത്തി വീശി appeared first on Metro Journal Online.