മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു; പിടികൂടി കോടനാടേക്ക് മാറ്റും

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കൊമ്പനെ മയക്കുവെടി വെച്ചു. വെടിയേറ്റതിന് പിന്നാലെ അൽപ്പദൂരം നടന്ന കൊമ്പൻ മയങ്ങി വീണു. ആനക്ക് ചുറ്റും മൂന്ന് കുങ്കിയാനകൾ നിലയുറപ്പിച്ചിട്ടുണ്ട്. എണ്ണപ്പനത്തോട്ടത്തിലുള്ള കൊമ്പന്റെ അടുത്തേക്ക് എത്താൻ വഴി വെട്ടിത്തെളിക്കുകയാണ്
ആനയെ പിടികൂടി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റും. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ കുങ്കിയനാകളാണ് കൊമ്പനെ തളയ്ക്കാനായി എത്തിയത്. ആനയെ കൊണ്ടുപോകാനുള്ള വാഹനവും തയ്യാറാണ്.
വെടിയേൽക്കും മുമ്പ് ഒപ്പമുണ്ടായിരുന്ന ഗണപതി എന്നൊരു മറ്റൊരു കാട്ടാന കൊമ്പനെ കുത്തിമറിച്ചിട്ടിരുന്നു. വെടിവെച്ച് ഭയപ്പെടുത്തിയാണ് വനപാലകൾ ഗണപതിയെ തുരത്തിയത്. പിന്നീടാണ് കൊമ്പനെ മയക്കുവെടി വെച്ചത്.
The post മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു; പിടികൂടി കോടനാടേക്ക് മാറ്റും appeared first on Metro Journal Online.