Kerala

പിവി അൻവറിന്റെ പരാതി സിപിഎം അന്വേഷിക്കും; ഗൗരവത്തോടെ കാണണമെന്ന് ധാരണ

പിവി അൻവർ നൽകിയ പരാതി സിപിഎം അന്വേഷിക്കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതിയാണ് അന്വേഷിക്കുക. സംസ്ഥാന സെക്രട്ടേറിയറ്റ് അൻവറിന്റെ പരാതി ചർച്ച ചെയ്യും. പി ശശിക്കെതിരായ ആരോപണങ്ങളും അന്വേഷിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട്

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെയാണ് അൻവറിന്റെ പരാതി. അൻവറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃത്വത്തിന്റെ ധാരണ.

പാർട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെന്നും സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെയുള്ള വിപ്ലവമാണിതെന്നും അൻവർ എംവി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. അന്തസ്സുള്ള പാർട്ടിയും മുഖ്യമന്ത്രിയുമാണുള്ളത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും അൻവർ പറഞ്ഞിരുന്നു.

The post പിവി അൻവറിന്റെ പരാതി സിപിഎം അന്വേഷിക്കും; ഗൗരവത്തോടെ കാണണമെന്ന് ധാരണ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button