തലപ്പുഴയിൽ കണ്ടത് എട്ട് വയസ് പ്രായമുള്ള പെൺകടുവ; തെരച്ചിൽ ഊർജിതമാക്കി

കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ വയനാട് തലപ്പുഴയിൽ തെരച്ചിൽ ഊർജിതമാക്കി. വനം വകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ തിരച്ചിൽ നടക്കുന്നത്. ജോൺസൺകുന്ന്, കമ്പിപാലം, കരിമാനി, പാരിസൺ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന.
ജനവാസ മേഖലയിൽ നിന്ന് കടുവയെ കാട്ടിലേക്ക് ഓടിച്ചുവിടുകയാണ് ലക്ഷ്യം. തലപ്പുഴ 43ാം മൈൽ പ്രദേശത്തണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് തവിഞ്ഞാൽ പഞ്ചായത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വനാതിർത്തിയിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.
വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള കടുവ തന്നെയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്തിയതായി നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ പറഞ്ഞു. എട്ട് വയസ്സ് പ്രായമുള്ള പെൺകടുവയാണെന്നും അദ്ദേഹം പറഞ്ഞു.
The post തലപ്പുഴയിൽ കണ്ടത് എട്ട് വയസ് പ്രായമുള്ള പെൺകടുവ; തെരച്ചിൽ ഊർജിതമാക്കി appeared first on Metro Journal Online.