Kerala
പിസി ജോർജിനെ അറസ്റ്റ് ചെയ്യാനായി പോലീസ്; പിന്തുണയുമായി ബിജെപി പ്രവർത്തകർ വീട്ടിൽ

മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തി. ബിജെപി ജില്ലാ നേതൃത്വവും പ്രവർത്തകരും പിസി ജോർജിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട ഇൻസ്‌പെക്ടർക്ക് മുന്നിൽ ഇന്ന് ഹാജരാകുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നുണ്ട്
പോലീസുമായി ചർച്ച നടത്തിയ ബിജെപി നേതാക്കൾ പ്രകടനം നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ പിസി ജോർജ് രണ്ട് ദിവസത്തെ സാവകാശം തേടിയിരുന്നു
ജനുവരി 5നാണ് പിസി ജോർജ് ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയത്. കീഴ്‌ക്കോടതിയും ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
The post പിസി ജോർജിനെ അറസ്റ്റ് ചെയ്യാനായി പോലീസ്; പിന്തുണയുമായി ബിജെപി പ്രവർത്തകർ വീട്ടിൽ appeared first on Metro Journal Online.