ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് പറഞ്ഞിട്ടേയില്ല: എകെ ബാലൻ

ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് തങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ഫാസിസം വന്നുവെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. അത് കരട് രാഷ്ട്രീയ പ്രമേയമാണ്. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുന്നതിനുള്ള അവസരമാണ്
അടവ് നയത്തിന് രൂപം നൽകുന്നതാണ് രാഷ്ട്രീയ പ്രമേയം. പാർട്ടി കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ രാഷ്ട്രീയ പ്രമേയം പാസാകൂ. വളർന്നുവരുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകളാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പറഞ്ഞത്. ഫാസിസം വന്നാൽ രാജ്യത്തിന്റെ ആകെ ഗതി മാറും. അത്തരമൊരു സാഹചര്യമുണ്ടായി എന്ന് ഞങ്ങൾ കരുതുന്നില്ല
സിപിഐക്ക് വിമർശനമുണ്ടെങ്കിൽ ഭേദഗതി കൊടുക്കട്ടെ. പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നം ശശി തരൂരാണ്. തരൂരിന്റെ കാര്യത്തിൽ യാതൊരു വ്യാമോഹവുമില്ല. ലീഗിന് ഒരു ദിവസമെങ്കിലും ഭരണം ഇല്ലാതെ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. അവരാണ് ഹൈക്കമാൻഡിനെ കാണാൻ പോകുന്നതെന്നും ബാലൻ പറഞ്ഞു
The post ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് പറഞ്ഞിട്ടേയില്ല: എകെ ബാലൻ appeared first on Metro Journal Online.