Kerala
തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു; രണ്ട് പേർക്ക് പരുക്ക്

തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു. ഉദുമൽപേട്ട-ദിണ്ടിഗൽ ദേശീയപാതയിൽ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം. റോഡിൽ നിർത്തിയിട്ട ലോറിയിലേക്ക് നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചുകയറുകയായിരുന്നു.
മഞ്ചേരി തൃക്കലങ്ങോട് പൂളാങ്കുണ്ടിൽ തരകൻ മുഹമ്മദ് സദഖത്തുല്ല(32), മകൻ മുഹമ്മദ് ഹാദി(4) എന്നിവരാണ് മരിച്ചത്. ഭാര്യ സുഹ്‌റ(23), മകൾ ഐസൽ മഹ്‌റ(രണ്ടര) എന്നിവർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
മദ്രസാധ്യാപകനായ സദഖത്തുല്ല കുടുംബസമേതം തമിഴ്‌നാട്ടിലെ വിവിധ ആത്മീയ കേന്ദ്രങ്ങളിലേക്ക് പോയതായിരുന്നു. ലോറിയിലേക്ക് ഇടിച്ചുകയറി കാർ ക്രെയിനുപയോഗിച്ചാണ് വലിച്ചെടുത്തത്.
The post തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു; രണ്ട് പേർക്ക് പരുക്ക് appeared first on Metro Journal Online.