നല്ല നടപ്പിന് ജയിൽ മോചിതയാകാനിരിക്കെ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിൽ മറ്റൊരു കേസ്

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ മറ്റൊരു കേസ്. സഹതടവുകാരിയെ മർദിച്ചെന്നാണ് കേസ്. കണ്ണൂർ വനിതാ ജയിലിൽ ഇന്നലെയാണ് സംഭവം കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് മർദിച്ചെന്നാണ് കേസ്.
ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിന് പിന്നാലെയാണ് ഷെറിനെതിരെ കേസ് വന്നിരിക്കുന്നത്. ഷെറിന് മാനസാന്തരം വന്നതായും നല്ല നടപ്പാണെന്നും വിലയിരുത്തിയാണ് ജയിൽ ഉപദേശക സമിതി ശിക്ഷാ ഇളവിന് ശുപാർശ ചെയ്തത്
സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിന് നാല് തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള തീരുമാനം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കണ്ണൂർ ജയിൽ ഉപദേശക സമിതി നൽകിയ ശുപാർശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.
The post നല്ല നടപ്പിന് ജയിൽ മോചിതയാകാനിരിക്കെ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിൽ മറ്റൊരു കേസ് appeared first on Metro Journal Online.