Kerala

മാർക്കോ അടക്കമുള്ള സിനിമകൾ അക്രമവാസന കൂട്ടുന്നു; സർക്കാർ നിയന്ത്രിക്കണമെന്ന് ചെന്നിത്തല

സിനിമയിലെ വയലൻസ് നിയന്ത്രിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ ആക്രമണങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ട്. ഇതിൽ സർക്കാർ ഇടപെടൽ ആവശ്യമാണ്. മാർക്കോ അടക്കമുള്ള സിനിമകളുടെ പേര് എടുത്ത് പറഞ്ഞാണ് ചെന്നിത്തലയുടെ ആരോപണം.

വ്യാപകമായ ആക്രമണം നടക്കുകയാണ്. ഇതിനിടയിലാണ് സിനിമയിലെ വയലൻസ് കൂടുന്നത്. ആർഡിഎക്‌സ്, കൊത്ത, മാർക്കോ സിനിമകൾ ഇതിന് ഉദാഹരണമാണ്. സർക്കാർ ഇവിടെ നിഷ്‌ക്രിയരായി ഇരിക്കുകയാണ്.

സർക്കാർ ഇടപെടൽ അത്യാവശ്യമാണ്. ഇത്തരം ചിത്രങ്ങൾ യുവാക്കളെ വഴി തെറ്റിക്കാനോ ആക്രമണങ്ങളിലേക്ക് നയിക്കുന്ന രീതിയിലോ ശ്രമിക്കുന്നത് അപകടകരമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button