പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട് പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം. കോഴിക്കോട് ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെ വിവാഹം.
ഇന്നലെ രാത്രി എട്ടരയോടെയാണ് ആർദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ശുചിമുറിയിലെ ജനലിലാണ് ആർദ്ര തൂങ്ങിമരിച്ചത്. ഭർത്താവ് ഷാനും അമ്മയും ചേർന്നാണ് ആർദ്രയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
തൊട്ടടുത്തുള്ള നാട്ടുകാരെയും വീട്ടുകാരും സംഭവം ഭർതൃവീട്ടുകാർ അറിയിച്ചില്ലെന്ന് ആർദ്രയുടെ ബന്ധുക്കൾ ആരോപിച്ചു. കോഴിക്കോട് ലോ കോളേജ് മൂന്നാം വർഷ നിയമവിദ്യാർഥിനിയാണ് ആർദ്ര. വിദേശത്ത് ജോലി ചെയ്യുന്ന ഷാൻ രണ്ട് ദിവസത്തിന് ശേഷം ഗൾഫിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിയുടെ മരണം.
The post പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം appeared first on Metro Journal Online.