Kerala

ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു; പവന് ഇന്ന് 120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 63,560 രൂപയായി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില 64,000ന് താഴെ എത്തിയത്. ഫെബ്രുവരി 25ന് സ്വർണവില 64,600 എന്ന റെക്കോർഡ് നിലവാരത്തിലെത്തിയിരുന്നു. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില ഇടിയുന്നതാണ് കണ്ടത്

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7930 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 6520 രൂപയായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button