താനും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ട്; എല്ലാവരും ഒന്നിച്ച് പോകാനാണ് തീരുമാനമെന്ന് ചെന്നിത്തല

കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് ഒരു കാര്യത്തിലും പ്രത്യേക നിർദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. തന്നെ വിമർശിക്കുന്നതിലൂടെ ഇപി ജയരാജൻ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. തന്റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും ചെന്നിത്തല പറഞ്ഞു
ശശി തരൂർ ഇപ്പോളെന്താണ് പറഞ്ഞതെന്ന് അറിയില്ല. തരൂരിന്റെ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിർദേശവും ഹൈക്കമാൻഡ് നൽകിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെ മരണം കൊലപാതകമാണ്. ഇതിന് നേതൃത്വം നൽകിയത് എസ് എഫ് ഐക്കാരാണ്. ഡിബാർ ചെയ്ത പ്രതികളായ വിദ്യാർഥികൾ ഹൈക്കോടതിയിൽ പോയി. സിംഗിൾ ബെഞ്ച് വിധി ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു
എത്ര നിസാരമായാണ് കോടതി ഇക്കാര്യം വിലയിരുത്തിയത്. ഹൈക്കോടതി വിധി കോട്ടയത്തെ കുട്ടികൾക്ക് പ്രേരകമായി. ഒരു പൗരനെന്ന നിലയിൽ ഉത്തരവിനെ വിമർശിക്കാൻ അധികാരമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
The post താനും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ട്; എല്ലാവരും ഒന്നിച്ച് പോകാനാണ് തീരുമാനമെന്ന് ചെന്നിത്തല appeared first on Metro Journal Online.