Kerala
ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പർ ചോർത്തൽ; അൺ എയ്ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തലിൽ ഒരാൾ അറസ്റ്റിൽ. അൺ എയ്ഡഡ് സ്‌കൂളിലെ പ്യൂൺ ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശി അബ്ദുൽ നാസറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ചോദ്യപേപ്പർ ചോർത്തിക്കിട്ടിയത് എംഎസ് സൊലൂഷ്യനിലെ ഫഹദ് എന്ന അധ്യാപകനാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചോദ്യങ്ങൾ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുകയായിരുന്നു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഫഹദിന് മറ്റൊരു സ്‌കൂളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ നാസറിനെ പിടികൂടിയത്.
The post ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പർ ചോർത്തൽ; അൺ എയ്ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ appeared first on Metro Journal Online.