National

എസ് ജയശങ്കറിനെതിരായ ആക്രമണശ്രമം; ആതിഥേയ സർക്കാർ കടമ നിർവഹിക്കണമെന്ന് ഇന്ത്യ

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ വെച്ച് നടന്ന ആക്രമണശ്രമം കനത്ത സുരക്ഷാ വീഴ്ചയെന്ന് കേന്ദ്രസർക്കാർ. ഔദ്യോഗിക സന്ദർശനത്തിനിടെയുണ്ടായ സംഭവത്തിൽ യുകെയെ ഇന്ത്യ ആശങ്ക അറിയിച്ചു. ഖലിസ്ഥാൻ വാദികളാണ് ജയശങ്കറിന് നേരെ ആക്രമണശ്രമം നടത്തിയത്

കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് പാഞ്ഞെത്തിയ ഖലിസ്ഥാൻവാദിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ലണ്ടൻ പോലീസ് കാര്യക്ഷമമായല്ല ഇടപെട്ടതെന്ന് വിമർശനം ഉയരുന്നുണ്ട്.

വിഘടനവാദികളും തീവ്രവാദികളുമായ ചെറുസംഘത്തിന്റെ പ്രവൃത്തിയെ അപലപിക്കുന്നു. ജനാധിപത്യസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണിത്. ഇത്തരം സന്ദർഭങ്ങളിൽ ആതിഥേയ സർക്കാർ നയതന്ത്ര കടമകൾ പൂർണമായും നിർവഹിക്കുമെന്ന് കരുതുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button