Kerala

ആശ വർക്കർമാരുടെ സമരം: കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കേന്ദ്രത്തിൽ ഉന്നയിക്കുമെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും.

ആശാ പ്രോജക്റ്റ് കേന്ദ്രസർക്കാർ ആവശ്യ പ്രോജക്റ്റാണ്. സംസ്ഥാന സർക്കാർ ഇതിൽ ഓണറേറിയമാണ് കൊടുക്കുന്നത്. കേരളമാണ് ഇന്ത്യയിൽ ഓണറേറിയവും മികച്ച കൂലിയും ഏറ്റവും കൂടുതൽ നൽകുന്ന സംസ്ഥാനമെന്നും കെവി തോമസ് പറഞ്ഞു.

ആശാ വർക്കർമാർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ സത്യസന്ധമാണ്. കേരളത്തിൽ പ്രശ്നമുണ്ടായപ്പോൾ തന്നെ വിവരം കേന്ദ്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മാർച്ച് 11, 12 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും കെവി തോമസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button