അബ്ദുൽ റഹീമിന്റെ മോചനം: കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി നിയമസഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന നടപടികൾ വൈകുന്നതിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടി നിയമസഹായ സമിതി. പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ഇന്ത്യയിലെ സൗദി അംബാസിഡർ എന്നിവരുടെ ഇടപെടലും സമിതി തേടി. മാർച്ച് 18നാണ് കേസ് റിയാദിനെ കോടതി ഇനി പരിഗണിക്കുക
കഴിഞ്ഞ ഏഴ് തവണയും കേസ് മാറ്റിവെച്ചിരുന്നു. റഹീമിന്റെ മോചനത്തിനായി ഇനി സാങ്കേതിക നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകിയതോടെ വധശിക്ഷയിൽ നിന്നും റഹീം ഒഴിവായിരുന്നു
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006ലാണ് റഹീം ജയിലിലായത്. കഴിഞ്ഞ ജൂലൈ രണ്ടിനാണ് വധശിക്ഷ കോടതി റദ്ദാക്കിയത്. മലയാളികൾ സ്വരൂപിച്ച് നൽകിയ 15 മില്യൺ റിയാൽ മോചനദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമായിരുന്നു വധശിക്ഷ റദ്ദാക്കിയത്.
The post അബ്ദുൽ റഹീമിന്റെ മോചനം: കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി നിയമസഹായ സമിതി appeared first on Metro Journal Online.