National

ഭ്രമയുഗം അദ്ഭുതപ്പെടുത്തി; ദക്ഷിണേന്ത്യൻ ചിത്രങ്ങളെ പുകഴ്ത്തി കിരൺ റാവു

മുംബൈ: മലയാളം സിനിമകൾ അവിശ്വസനീയമാം വിധം ബോൾ‌ഡ് ആണെന്ന് ബോളിവുഡ് സംവിധായിക കിരൺ റാവു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭ്രമയുഗത്തെ പരാമർശിച്ചു കൊണ്ടാണ് ദക്ഷിണേന്ത്യൻ ചിത്രങ്ങളെക്കുറിച്ച് കിരൺ റാവു പ്രതികരിച്ചത്. ഞാൻ ഒരുപാട് മലയാളം സിനിമകൾ കാണാറുണ്ട്. അവരുടെ കഥകൾ എത്ര ബോൾഡ് ആണെന്നുള്ളതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഉളേരി എന്ന ഗംഭീര കഥയാണ്. അവരുടെ ഹൊറർ ചിത്രങ്ങൾ പോലും വിഭിന്നമല്ല. ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം ഞാൻ കണ്ടിരുന്നു. അദ്ഭുതകരമാം വിധം കലാപരമായി നാടൻ കഥകളും കേരളത്തിന്‍റെ വിശ്വാസങ്ങളും എല്ലാം കൂട്ടിച്ചേർത്ത് വളരെ വ്യത്യസ്തമായാണ് ആ ചിത്രം ചെയ്തിരിക്കുന്നത്. അവർ കഥ പറയുന്ന രീതി വ്യത്യസ്തമാണ്. അതു തന്നെയാണ് അവരുടെ നില നിലപ്പിനും കാരണം.

ചെറിയ ഇൻഡസ്ട്രി ആണെങ്കിൽ പോലും അവരുടെ പ്രേക്ഷകരെ കുറിച്ച് അവർക്ക് വ്യക്തമായറിയാം. അതു കൊണ്ടാണ് അവർ വ്യത്യസ്തമായ ആശയങ്ങൾ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താൻ തയാറാകുന്നതെന്നും കിരൺ റാവു പറഞ്ഞു. സിനിമ നിർമിക്കുന്നവർക്ക് അവരുടെ പ്രേക്ഷകരെ കുറിച്ച് ശരിയായ ധാരണയുണ്ട്. അതു കൊണ്ട് തന്നെയാണ് പ്രേക്ഷകർ അവരുടെ സിനിമകൾ കാണാനെത്തുന്നതും. കിരൺ റാവുവിന്‍റെ ലാപതാ ലേഡീസ് വലിയ നിരൂപക പ്രശംസ നേടിയിരുന്നു.

The post ഭ്രമയുഗം അദ്ഭുതപ്പെടുത്തി; ദക്ഷിണേന്ത്യൻ ചിത്രങ്ങളെ പുകഴ്ത്തി കിരൺ റാവു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button