WORLD

ട്രംപിന് ഒത്ത എതിരാളി; കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർനി തെരഞ്ഞെടുക്കപ്പെട്ടു

കാനഡയിൽ ലിബറൽ പാർട്ടി നേതാവായ മാർക്ക് കാർനി പ്രധാനമന്ത്രിയാകും. ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായാണ് മാർക്ക് കാർനിയെ പാർട്ടി രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു കാർനി

ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണ് കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. ട്രൂഡോയുടെ പിൻഗാമിയായി പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ളവരിൽ മുന്നിലായിരുന്നു കാർനി. 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായിരുന്നു. 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ പറ്റിയ കർക്കശക്കാരനായ രാഷ്ട്രീയക്കാരനായാണ് കാർനിയെ വിലയിരുത്തുന്നത്. കാനഡ ശക്തമാണെന്ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കാർനി പറഞ്ഞു. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് യുഎസ് കൈ കോർക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button