Kerala
പാലക്കാട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു; രണ്ട് പേർക്ക് പരുക്ക്

പാലക്കാട് കൂനത്തറ കവളപ്പാറ ആരിയങ്കാവ് റോഡിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് രണ്ട് പേർക്ക് പരുക്ക്. ചുഡുവാലത്തൂർ സ്വദേശി സജീഷ് കുമാർ(40), ആശീർവാദ്(8) എന്നിവർക്കാണ് പരുക്കേറ്റത്.
ഇരുവരെയും വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശീർവാദിന് തലയ്ക്കും താടിക്കും പരുക്കേറ്റു.
റോഡിന് സമീപത്ത് നിന്നിരുന്ന ഉണങ്ങിയ മരമാണ് ഓട്ടോയ്ക്ക് മുകളിലേക്ക് വീണത്. ഓട്ടോ പൂർണമായും തകർന്നു.
The post പാലക്കാട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു; രണ്ട് പേർക്ക് പരുക്ക് appeared first on Metro Journal Online.