Kerala
ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. അർബുദബാധിതനായി കോട്ടയം മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് ചികിത്സയിലായിരുന്നു.
കോട്ടയം കല്ലറ സ്വദേശിയാണ്. സമഗ്ര സംഭാവനക്ക് 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ആത്മകഥയായ ദലിതൻ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നാണ്
ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതക്കൊരു ചരിത്രപഥം, കേരള ചരിത്രവും സമൂഹ രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാദം തുടങ്ങിയവയാണ് മറ്റ് കൃതികൾ
The post ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു appeared first on Metro Journal Online.