Kerala

പിടിച്ച കൊടിയോ സംഘടനയോ എക്‌സൈസിന് മുന്നിൽ വിഷയമല്ല; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി

കളമശ്ശേരി ഗവ. പോളിടെക്‌നിക്കിൽ കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഏതെങ്കിലും സംഘടനകളിൽ ഉൾപ്പെട്ടവർ ഇതിലുണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സർക്കാരിന്റെയോ എക്‌സൈസിന്റെയോ മുന്നിൽ വിഷയമല്ലെന്നും മന്ത്രി പറഞ്ഞു

ഓരോ സംഘടനയും നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടുകൂടിയാണ് കേരളത്തിൽ ലഹരിയെ ചെറുത്തു നിർത്താൻ സാധിക്കുന്നത്. അരാജകത്വ പ്രവണതകൾ ചില സംഘടനകളിൽ പ്രവർത്തിക്കുന്നവരിലുമുണ്ടാകും. ഏതെങ്കിലും സംഘടനയിൽ ഉൾപ്പെട്ടവരുണ്ടോ, ഏതെങ്കിലും കൊടി പിടിച്ചവരുണ്ടോ എന്നതൊന്നും വിഷയമല്ല.

ഒരു തരത്തിലുമുള്ള ഇളവുണ്ടാകില്ല. ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ഇത്തരം ശക്തികളെ അമർച്ച ചെയ്യുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ പോളിടെക്‌നിക് ഹോസ്റ്റലിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവാണ് പിടികൂടിയത്.

The post പിടിച്ച കൊടിയോ സംഘടനയോ എക്‌സൈസിന് മുന്നിൽ വിഷയമല്ല; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button